ബ്രസീൽ താരത്തെ ലക്ഷ്യമിട്ട് ബാഴ്സ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഈ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ പ്രതിരോധതാരം ഫിലിപ്പെ ലൂയിസിനെ ടീമിലെത്തിക്കാൻ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണയുടെ ശ്രമം. നിലവിൽ അത്ലെറ്റിക്കോ മഡ്രിഡ് താരമായ ലൂയിസിന്റെ കരാർ ജൂണിൽ അവസാനിക്കും. ഈ സാഹചര്യത്തിൽ ഫ്രീ ഏജന്റായി ടീമിലെക്കാനാണ് ബാഴ്സ പദ്ധതിയിടുന്നത്.

33 വയസായെങ്കിലും ലൂയിസിനെ ടീമിലെത്തിക്കുന്നതിലൂടെ ജോർഡി ആൽബയക്ക് ഒരു സഹായകമാകുമെന്നാണ് ബാഴ്സ കണക്കുകൂട്ടുന്നത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സ്ഥിരം പകരക്കാരനില്ലാത്തതിനാൽ കഴിഞ്ഞ സീസണിൽ തുടർച്ചയായി മത്സരങ്ങൾ ആൽബക്ക് കളിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ ലൂയിസിനെ എത്തിച്ചാൽ കോപ്പാ ഡെൽ റേ പോലുള്ള മത്സരങ്ങളിൽ ആൽബക്ക് വിശ്രമം ലഭിക്കും.

2010 മുതൽ അത്ലെറ്റിക്കോ മഡ്രിഡിൽ കളിക്കുന്ന ലൂയിസ് ഇടയ്ക്കൊരു സീസണിൽ ഇം​ഗ്ലണ്ടിൽ ചെൽസിയിലെത്തി. അത്ലെറ്റിക്കോയ്ക്കൊപ്പം ലാ ലി​ഗയും യൂറോപ്പാ ലീ​ഗും സ്വന്തമാക്കിയ ലൂയിസ് ചെൽസിക്കൊപ്പം പ്രീമിയർ ലീ​ഗും നേടിയിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha