
നല്ല ജീരകം
നല്ല ജീരകം അതായത് ചെറു ജീരകം ആണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ഈ പ്രധാന ഗുണം നല്‍കുന്നത്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ ഗുണകരമാണ.ദഹനേന്ദ്രിയത്തില്‍ നിന്നും കൊളസ്‌ട്രോള്‍ വലിച്ചെടുക്കുന്നതു വഴിയും ഇത് തടി കുറയ്ക്കും. ഹൃദയത്തെ വരെ സംരക്ഷിയ്ക്കും. മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനുമെല്ലാം ഇത് ഏറെ ഗുണകരമാണ്.

ചെറുനാരങ്ങ
ഈ പാനീയം തയ്യാറാക്കാന്‍ ജീരകത്തോടൊപ്പം ചെറുനാരങ്ങയും ഉപയോഗിയ്ക്കുന്നുണ്ട്. ചെറുനാരങ്ങ വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതില്‍ സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇതിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലം പുറന്തള്ളുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതെല്ലാം തന്നെ തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

നല്ല ജീരകം
200 മില്ലി വെള്ളമാണ് ഇതിനായി വേണ്ടത്. ഒരു ടേബിള്‍ സ്പൂണ്‍ നല്ല ജീരകം മുഴുവനോടെ വേണം. അര മുറി നാരങ്ങയുടെ നീരും വേണം. നല്ല ശുദ്ധമായ കലര്‍പ്പില്ലാത്ത ജീരകം ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക.

200 മില്ലി വെള്ളത്തില്‍
200 മില്ലി വെള്ളത്തില്‍ ജീരകം രാത്രി ഇട്ടു വയ്ക്കുക. ഈ വെള്ളം അടച്ചു വയ്ക്കുക. രാത്രി മുഴുവന്‍ ഈ ജീരകം വെള്ളത്തില്‍ കിടക്കണം.
രാവിലെ ഈ വെള്ളം ചെറുചൂടില്‍ നല്ലപോലെ തിളപ്പിയ്ക്കുക. നല്ല മഞ്ഞ നിറമാകുന്നതു വരെ തിളപ്പിയ്ക്കണം. ജീരകത്തിന്റെ ഗുണം വെള്ളത്തില്‍ ഇറങ്ങിയെന്നു കാണിയ്ക്കുന്നതാണ് ഈ മഞ്ഞ നിറം.

പിന്നീട് ഈ വെള്ളം
പിന്നീട് ഈ വെള്ളം ഊറ്റിയെടുക്കുക. ഇതു ചെറുചൂടാകുമ്പോള്‍ ഇതില്‍ അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കണം. ഇത് നല്ലപോലെ ഇളക്കി കുടിയ്ക്കാം.

രാവിലെ വെറുംവയറ്റില്‍
രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് ഗുണം നല്‍കുക. ഇതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം എന്തെങ്കിലും കഴിയ്ക്കുക. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്താല്‍ വയര്‍ കാര്യമായി കുറഞ്ഞു കിട്ടും.

കൊളസ്‌ട്രോള്‍, പ്രമേഹം
വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, മറ്റ് ഏറെ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഈ പ്രത്യേക രീതിയിലുള്ള ജീരക വെള്ളം. ഇത് കൊളസ്‌ട്രോള്‍, പ്രമേഹം മുതലായ രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇത്തരം രോഗങ്ങളും വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. വയറ്റിലെ കൊഴുപ്പ് ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്ന ഒന്നുമാണ്.

വിളര്‍ച്ച
വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ് പ്രത്യേക രീതിയിലെ ഈ ജീരക വെള്ളം. ഇത് ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. ജീരകം അയേണ്‍ സമ്പുഷ്ടമാണ്. നാരങ്ങ രക്തപ്രവാഹം ശക്തിപ്പെടുത്തുവാനും രക്തോല്‍പാദനത്തിനും നല്ലതാണ്. ഈ വെള്ളം കുടിയ്ക്കുന്നത് ഇത്തരം ഗുണങ്ങള്‍ നല്‍കും.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈ ജീരക വെള്ളം. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണകരം. വയര്‍ വന്നു വീര്‍ക്കുന്നതു തടയാനും ഇത് സഹായിക്കും. നല്ല ശോധന നല്‍കാനും സഹായിക്കുന്ന ഒന്നാണ് ഈ പ്രത്യേക ജീരക വെള്ളം.

ലിവര്‍
ലിവര്‍ ശുദ്ധമാക്കുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്.കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്ന്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു