സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും
കണ്ണൂരാൻ വാർത്ത


സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 8 നാണ് കാലവര്‍ഷം എത്തിയത്. നിലവിലെ സാഹചര്യത്തില്‍ പത്ത് ദിവസമെങ്കിലും വൈകും എന്നാണ് വിലയിരുത്തല്‍.
കാലവര്‍ഷം വൈകിയെത്തിയാലും മഴയില്‍ കുറവുണ്ടാകില്ലെന്ന് കരുതുന്നു. അതേ സമയം വേനല്‍ മഴ സംസ്ഥാനത്തെ ചതിച്ചു.മാര്‍ച്ച് 1 മുതല്‍ ഇതുവരെ കിട്ടേണ്ട മഴയില്‍ 53 ശതമാനം കുറവാണ് രേഖപ്പെടുത്തയിത്.ആലപ്പുഴയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 76 ശതമാനം. വയനാട്ടില്‍ കിട്ടേണ്ട മഴയില്‍ 7 ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത