കതിരൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കതിരൂര്‍ പുല്യോടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സി. പി. എം അക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു, വീട്ടുചുമര്‍ കരിഓയില്‍ ഒഴിച്ചു വികൃതമാക്കി. പ്രതീശന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും കരിഓയില്‍ പ്രയോഗവും നടന്നത്. തെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചതാണ് അക്രമം നടത്താന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അക്രമത്തിനിരയായ പ്രതീശന്റെ വീട് നിയുക്ത എം. പി മുരളീധരന്‍ സന്ദര്‍ശിച്ചു. വി. എ നാരായണന്‍, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, സജീവ് മാറോളി, എം. പി അരവിന്ദാക്ഷന്‍, വി. സുരേന്ദ്രന്‍ മാസ്റ്റര്‍, പുതുക്കുടി ശ്രീധരന്‍, വി. ദിവാകരന്‍, ഒ. ഹരിദാസ്, അഡ്വ. സുനില്‍, പി. അശോകന്‍ തുടങ്ങിയവരും മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha