നാഗമ്പടം പാലം ഓർമ്മയായി
കണ്ണൂരാൻ വാർത്ത

ഒടുവിൽ നാഗമ്പടം പാലം പൊളിച്ചുനീക്കി

കോട്ടയം: അരനൂറ്റാണ്ടായി കോട്ടയത്തിന്റെ മുഖമായി മാറിയ നാഗമ്പടം പാലം ഇനി ഓർമ. പാലം പൊളിച്ചു നീക്കി. ഇന്നലെ രാത്രിയോടെ ആരംഭിച്ച പൊളിച്ചു മാറ്റൽ ജോലികൾ അവസാനിച്ചു. റെയിൽവേ പാലത്തിൽ സുരക്ഷ ഒരുക്കിയിരുന്ന മണ്ണ് ചാക്കുകൾ മാറ്റി ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും.

രണ്ടു നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയിട്ടും കുലുങ്ങാത്ത നാഗമ്പടം പാലം. അത് എങ്ങനെ സുരക്ഷിതമായി പൊളിച്ചു മാറ്റാം എന്ന ആശങ്കയ്ക്ക് അറുതി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പൊളിച്ചു മാറ്റൽ ജോലികൾ. ആദ്യം പാലത്തിനു മുകളിൽ ഉള്ള രണ്ടാർച്ചുകൾ അറുത്തു മാറ്റി. ഉച്ചയ്ക്ക് ശേഷം പാലം പൊളിച്ചു തുടങ്ങി. ആറു ഭാഗങ്ങളായി ആണ് മുറിച്ചത്.

മഴ ആശങ്കയായി നിന്നു എങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. സ്ഫോടനത്തിലൂടെ പാലം തകർക്കാൻ ശ്രമിച്ച അതെ കമ്പനി തന്നെയാണ് ഇത്തവണയും പാലം പൊളിച്ചത്. പാലം പൊളിക്കലിനോട് അനുബന്ധിച്ച് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചിരുക്കയാണ്. പാസഞ്ചർ ട്രെയിനുകൾ പൂർണമായും നിർത്തി. ദീർഘ ദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിട്ടു. പാളത്തിൽ കൂട്ടി ഇട്ടിരിക്കുന്ന മണൽ ചാക്കുകൾ മാറ്റിയതിനു ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും.

സ്ഫോടനം നടത്തിയിട്ടും പൊളിയ്ക്കാൻ കഴിയാത്ത പാലം അറുത്തുമാറ്റുന്നത് കാണാൻ നിരവധി ആളുകളാണ് എത്തിയത്.

.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത