രാസവസ്തുക്കൾ ചേർക്കാതെ വൈക്കോലും കാഞ്ഞിര ഇലയും വച്ച് പഴുപ്പിക്കും; കുറ്റ്യാട്ടൂരിൽ മാമ്പഴ വിൽപന സജീവം
കണ്ണൂരാൻ വാർത്ത
കുറ്റ്യാട്ടൂർ :  മാമ്പഴക്കാലമായതോടെ കുറ്റ്യാട്ടൂരിന്റെ നാട്ടുവഴികളിൽ മാമ്പഴ വിൽപന സജീവമായി. വടുവൻകുളം ചെക്കിക്കുളം പ്രധാന റോഡരികിലാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ മാമ്പഴ വിൽപന. ഒന്നര കിലോയ്ക്ക് 100 രൂപ നിരക്കിലാണ് മാമ്പഴം വിൽപന.

രാസവസ്തുക്കൾ ചേർക്കാതെ വൈക്കോലും, കാഞ്ഞിര ഇലയും വച്ച് പരമ്പരാഗത രീതിയിൽ പഴുപ്പിച്ച കുറ്റ്യാട്ടൂർ മാങ്ങകൾ വാങ്ങാൻ ഒട്ടറെ മാമ്പഴ പ്രേമികളാണ് കുറ്റ്യാട്ടൂരിൽ എത്തുന്നത്. രാവിലെ മുതൽ വൈകിട്ട് വരെ തുടരുന്ന വിൽപനയിൽ ക്വിന്റൽ കണക്കിന് മാങ്ങയാണ് വിറ്റുപോകുന്നത്. ഏറെ മാംസളവും, ഫൈബറിന്റെ അളവ് കൂടുതലുമുള്ള കുറ്റ്യാട്ടൂർ മാങ്ങ ഗുണനിലവാരത്തിൽ ഏറെ പ്രശസ്തമാണ്.
വർഷങ്ങൾക്ക് മുൻപ് തന്നെ ആഗോള വിപണിയിൽ ഏറെ പ്രസിദ്ധമായ കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് രണ്ടുവർഷം മുൻപാണ് ഭൗമ സൂചിക പദവി ലഭിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത