താനൂര്‍ തൂവല്‍തീരത്ത്‌ ബോട്ട്‌ മുങ്ങി 12 മരണം; ഉണ്ടായിരുന്നത്‌, 50 ഓളം യാത്രക്കാര്‍, മരണസംഖ്യ ഉയരാൻ സാധ്യത
കണ്ണൂരാൻ വാർത്ത

താനൂർ :താനൂർ ഒട്ടുംപുറം തൂവല്തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി 12 പേര് മരിച്ചു. 50 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്.

എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില് പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂര് മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില് അധികവും. അവധി ദിനമായതിനാല് തീരത്ത് സന്ദര്ശകര് ധാരാളമുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത