തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷനിലെ ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ആരോഗ്യം പരിശോധിക്കാനും ബെവ്കോ ആസ്ഥാനത്ത് ഡോക്ടറുടെ സേവനമേർപ്പെടുത്തും. എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെയാണ് ഡോക്ടറുടെ സേവനം . ബെവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്‌ലെറ്റിലുമുള്ളവർക്ക് പ്രയോജനപ്പെടുത്താം.
മറ്റു ജില്ലകളിൽനിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കൺസൽറ്റേഷൻ സൗജന്യമാണെന്ന് ബെവ്കോ സി.എം.ഡി യോഗേഷ് ഗുപ്ത പറഞ്ഞു. അടുത്ത ആഴ്ച ഒ.പി പ്രവർത്തനം തുടങ്ങും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു