സ്‌കൂൾ അരിവിതരണം നാളെ കൂടി
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതി പരിധിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്‌ വേനലവധിക്കാലത്തേക്ക്‌ അഞ്ചു കിലോ അരി നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ബീമാപള്ളി യുപി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 28.74 ലക്ഷം കുട്ടികൾക്കാണ്‌ ഇത്തവണ അരി നൽകുന്നതെന്ന്‌ മന്ത്രി പറഞ്ഞു. പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്‌. സ്‌കൂൾ അടയ്‌ക്കുംമുമ്പേ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തകവും യൂണിഫോമും ഒപ്പം അരിയും ഒന്നിച്ചു നൽകുന്നത്‌ ചരിത്രത്തിൽ ആദ്യമാണ്‌. 

സപ്ലൈകോ വഴി 24,723.95 ടൺ അരി എത്തിച്ചു. വെള്ളിയാഴ്‌ച വിതരണം പൂർത്തിയാക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത