ശ്രീകണ്ഠപുരം: മയ്യിൽ കുറ്റ്യാട്ടൂരിൽ ഉത്സവാഘോഷത്തിനിടയില്‍ പൊലീസുകാരെ കൈയേറ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. മയ്യിൽ എട്ടേയാര്‍ സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ പ്രനീഷ് (31)നെയാണ് മയ്യിൽ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്.
കുറ്റ്യാട്ടൂര്‍ കൂറുമ്പക്കാവിലെ ഉത്സവാഘോഷത്തിനിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാവിലേക്ക് കലശ ഘോഷയാത്ര പ്രവേശിക്കവെ പ്രനീഷ് മദ്യലഹരിയില്‍ കലശത്തിനുനേരെ മോശമായി പെരുമാറിയത്രെ. പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാരെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തിയാണ് പ്രനീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. എസ്.ഐ എ.പി. ചന്ദ്രന്, എ.എസ്.ഐ.മാരായ മനു, പ്രദീപന്, രാജീവന്, സി.പി.ഒ.മാരായ വിജില്‍, ഫാസില്‍, പ്രതീഷ്, ജിനീഷ് എന്നിവരും പ്രനീഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു