ഡൈമേറിയ പുൽമേടുകളുടെ സ്വർണവർണ്ണം പുതച്ച് മാടായിപ്പാറ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡൈമേറിയ പുൽമേടുകളുടെ സ്വർണവർണം പുതച്ച് മാടായിപ്പാറപ​ഴ​യ​ങ്ങാ​ടി: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഇ​ട​നാ​ട​ൻ ചെ​ങ്ക​ൽ​ക്കു​ന്നും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യു​മാ​യ മാ​ടാ​യി​പ്പാ​റ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും സ്വ​ർ​ണ​വ​ർ​ണ​ത്തി​ലാ​ണ്. നീ​ല​പ്പൂ​വി​ന്റെ​യും ചൂ​തി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ നീ​ലി​മ​യും വെ​ള്ള​യും പു​ത​ച്ചു​നി​ൽ​ക്കു​ന്ന മാ​ടാ​യി​പ്പാ​റ​ക്ക് മ​ൺ​സൂ​ൺ കാ​ല​ങ്ങ​ളി​ൽ ഹ​രി​ത നി​റ​മാ​ണ്.

ഋ​തു​ഭേ​ദ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ദൃ​ശ്യ​മ​നോ​ഹാ​രി​ത പ​ക​ർ​ന്നു​ന​ൽ​കു​ന്ന മാ​ടാ​യി​പ്പാ​റ​യി​ൽ ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ ഡൈ​മേ​റി​യ പു​ല്ലി​ന്റെ സാ​ന്നി​ധ്യ​മാ​ണ്. 300 ഏ​ക്ക​റോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന മാ​ടാ​യി​പ്പാ​റ​യി​ൽ മാ​ർ​ച്ചി​ലാ​ണ് ഡൈ​മേ​റി​യ പു​ൽ​മേ​ടു​ക​ൾ പൂ​ർ​ണ സ്വ​ർ​ണ​വ​ർ​ണം പു​ത​ച്ചു​നി​ൽ​ക്കു​ന്ന​ത്.

തി​ത്തി​രി​പ​ക്ഷി​ക​ൾ, വാ​ന​മ്പാ​ടി എ​ന്നി​വ കൂ​ടു​നി​ർ​മിക്കു​ന്ന​ത് ഡൈ​മേ​റി​യ പു​ൽ​മേ​ടു​ക​ളി​ലാ​ണ്. റൊ​ട്ടാ​റി​യ മ​ല​ബാ​റി​ക്ക, നിം​ഫോ​ഡി​സ് കൃ​ഷ്ണ​കേ​സ​ര, ലെ​പി​ഡാ​ഗ​ത്തി​ലം കേ​ര​ള​ൻ​സി​സ്, എ​റി​യോ​കു​ലോ​ൺ മാ​ടാ​യി​പ്പാ​റ​ൻ​സി​സ്, കോ​എ​ലാ​ചി​ൻ മാ​ടാ​യി​ൻ​സീ​സ്, പാ​റ​സോ​പു​ബി​യ ഹോ​ഫ്മ​ന്നി തു​ട​ങ്ങി മാ​ടാ​യി​പ്പാ​റ​യി​ൽ മാ​ത്രം 11 പു​തി​യ​യി​നം സ​സ്യ​ങ്ങ​ൾ ശാ​സ്ത്രലോ​കം ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന പ്രാ​ണി​ഭോ​ജി സ​സ്യ​മാ​യ ഡ്രോ​സി​റ ഇ​ന്റി​ക്ക ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ടു​വ​രു​ന്ന ഇ​ട​നാ​ട​ൻ ചെ​ങ്ക​ൽ കു​ന്നാ​ണ് മാ​ടാ​യി​പ്പാ​റ.

നെ​ല്ലി​പ്പൂ, കാ​ക്ക​പ്പൂ​വ് എ​ന്നൊ​ക്കെ അ​റി​യ​പ്പെ​ടു​ന്ന യൂ​ട്രി​ക്കു​ലേ​റി​യ​യു​ടെ ഏ​ഴ് ഇ​ന​ങ്ങ​ളു​ണ്ട് മാ​ടാ​യി​പ്പാ​റ​യി​ൽ. 666 ഇ​നം സ​സ്യ​ങ്ങ​ൾ മാ​ടാ​യി​പ്പാ​റ​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ 161 എ​ണ്ണം സം​സ്ഥാ​ന​ത്ത് ഇ​വി​ടെ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഇ​ന​ങ്ങ​ളും ഒ​മ്പ​തെ​ണ്ണം പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന​തു​മാ​ണ്. സം​സ്ഥാ​ന​ത്ത് ക​ണ്ടെ​ത്തി​യ അ​ഞ്ഞൂ​റോ​ളം പ​ക്ഷി​വ​ർ​ഗ​ങ്ങ​ളി​ൽ 182 എ​ണ്ണം മാ​ടാ​യി​പ്പാ​റ​യി​ലു​ണ്ട്. 5000 മു​ത​ൽ 8000 കി​ലോ​മീ​റ്റ​ർ വ​രെ പ​റ​ന്ന് മാ​ടാ​യി​പ്പാ​റ​യി​ലെ​ത്തു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ൽ പ​ല​തും തി​രി​ച്ചു​പോ​വാ​തെ മാ​ടാ​യി​പ്പാ​റ​യി​ൽ ക​ഴി​യു​ന്നു​വെ​ന്ന​ത് ഇ​വി​ടം ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ വി​സ്മ​യ​മാ​ണ്. നാ​ളി​തു​വ​രെ ക​ണ്ടെ​ത്തി​യ 327 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ൽ 140 ഇ​ന​ങ്ങ​ളു​ണ്ട് മാ​ടാ​യി​പ്പാ​റ​യി​ൽ.

അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റ​വും വാ​ഹ​ന പാ​ർ​ക്കിങ്ങും മാ​ലി​ന്യ നി​ക്ഷേ​പ​വും മാ​ടാ​യി​പ്പാ​റ​യി​ലെ ജൈ​വ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​ണു​യ​ർ​ത്തു​ന്ന​ത്. സാ​മൂ​ഹികദ്രോ​ഹി​ക​ൾ തീ​യി​ടു​ന്ന​ത് നി​മി​ത്തം ഏ​ക്ക​ർ​ക​ണ​ക്കി​ന് പു​ൽ​മേ​ടു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും ക​ത്തി​യ​മ​രു​ന്ന​ത്. അ​ഗ്നി​ബാ​ധ​യി​ൽ അ​ത്യ​പൂ​ർ​വ സ​സ്യ​ങ്ങ​ളും ജീ​വി​ക​ളു​മാ​ണ് നാ​ശ​മ​ട​യു​ന്ന​ത്.

ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ മാ​ടാ​യി​പ്പാ​റ​യി​ൽ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു​ണ്ട്. പ്ര​കൃ​തി​യു​ടെ ജൈ​വ സ​മ്പ​ത്താ​യ മാ​ടാ​യി​പ്പാ​റ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha