കണ്ണൂർ: കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ നടത്തുന്ന ബജറ്റ് ടൂർ ഡബിൾ സെഞ്ച്വറിയിലേക്ക്. ഇരുനൂറാമത്തെ ട്രിപ്പായി മൂന്നാറിൽ രണ്ടുദിവസം ചെലവഴിക്കാനുള്ള പാക്കേജാണ് ഒരുക്കുന്നത്. ചുരുങ്ങിയ ചെലവിൽ ആഡംബര കപ്പലിലെ യാത്രയും ഒരുക്കിയിട്ടുണ്ട്.
മൂന്ന്, 10, 24, 31 തീയതികളിൽ രാത്രി ഏഴിന് പുറപ്പെട്ട് രണ്ട് ദിവസം മൂന്നാറിൽ ചെലവഴിച്ച് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഒന്നാമത്തെ ദിവസം കല്ലാർകുട്ടി ഡാം, പൊൻമുടി ഡാം, ചതുരണപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, മാലൈകല്ലൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ലോക്ക് ഹർട്ട് ഫോട്ടോ പോയിന്റ്, സിഗ്‌നൽ പോയിന്റ്, രണ്ടാംദിവസം ടോപ് സ്റ്റേഷൻ, ഇക്കോ പോയിന്റ്, ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപെട്ടി ഡാം, ഫ്ളവർ ഗാർഡൻ, ഷൂട്ടിങ് പോയിന്റ്, കുണ്ടള തടാകം എന്നിവയും സന്ദർശിക്കാം. താമസവും യാത്രയും ഉൾപ്പെടെ ഒരാൾക്ക് 2500 രൂപയാണ് ചാർജ്.
സാധാരണക്കാരന് ആഡംബര കപ്പൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി ഏഴ്, 11, 22 തീയതികളിൽ രാവിലെ അഞ്ചിന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ അഞ്ചിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഒരാൾക്ക് 3850 രൂപ.
10, 24 തീയതികളിൽ രാത്രി ഏഴിന് പുറപ്പെട്ട് ഒന്നാമത്തെ ദിവസം വാഗമണ്ണിലും രണ്ടാമത്തെ ദിവസം കുമരകത്ത് ഹൗസ് ബോട്ടിലും ചെലവഴിക്കുന്ന പാക്കേജിന് ഭക്ഷണവും താമസവും ഉൾപ്പെടെ 3900 രൂപയാണ് ചാർജ്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വയനാട് ഏകദിന ട്രിപ്പുകളും ചെയ്യുന്നുണ്ട്. ഫോൺ: 9496131288, 8089463675, 8590508305.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു