ചിറക്കൽ കോവിലകം വലിയരാജ സി.കെ. രവീന്ദ്രവർമ്മ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ചിറക്കൽ കോവിലകം വലിയരാജ സി.കെ. രവീന്ദ്രവർമ്മ (89) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സംസ്കാരം ശനിയാഴ്ച. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമി അംഗമാണ്.

ആനുകാലികങ്ങളിൽ നിരവധി കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഒമ്പതു നൃത്ത നാടകങ്ങൾ രചിച്ചതിനുപുറമെ രണ്ടു നൃത്തനാടകങ്ങൾക്ക് ഗാനരചനയും നിർവഹിച്ചു. അദ്ദേഹത്തിന്റെ നൃത്തനാടകങ്ങൾ വിവിധ കലാസമിതികൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്‌. കോഴിക്കോട്, കണ്ണൂർ ആകാശവാണി നിലയങ്ങളിൽ നാടക അർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്‌. നാടക രംഗത്തെ സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമി 2009ൽ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. പന്തളം പാലസ് വെൽഫേർ സൊസൈറ്റി കെ. രാമവർമ്മ സാഹിത്യപുരസ്ക്കാരം 2011ൽ 'ആഞ്ജനേയോപദേശം' എന്ന കവിതയ്ക്ക് ലഭിച്ചു.

ചിറക്കൽ കോവിലകം ദേവസ്വം ഫിറ്റ്പേഴ്സണായി (ട്രസ്റ്റി പ്രതി നിധി) ഇരുപത് കൊല്ലത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമിയിൽ രണ്ടു തവണ അംഗമായിരുന്നു. ഭാര്യ: ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കേ മഠം കൊട്ടാരം) മക്കൾ:ഗായത്രി വർമ്മ, ഗംഗവർമ്മ, ഗോകുൽ വർമ്മ. മരുമക്കൾ: പ്രദീപ് കുമാർ വർമ്മ, ആർ.വി. രവികുമാർ, ലക്ഷ്മി വർമ്മ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha