വിദേശഭാഷാ പ്രാവീണ്യം നൽകാൻ നോർക്ക ലാംഗ്വേജ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ തുറന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 March 2023

വിദേശഭാഷാ പ്രാവീണ്യം നൽകാൻ നോർക്ക ലാംഗ്വേജ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ തുറന്നു

ഉദ്യോഗാർഥികൾക്ക്‌ വിദേശ ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്താൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്‌ (എൻ.ഐ.എഫ്.ൽ) തുടക്കം. സംസ്ഥാനസർക്കാരിന്‌ കീഴിൽ രാജ്യത്തെ ആദ്യ സംരംഭമാണിത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ 
പി. ശ്രീരാമകൃഷ്ണനും ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും നിർവഹിച്ചു. 
ഇംഗീഷ് ഭാഷയിൽ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജർമൻ ഭാഷയിൽ സി.ഇ.എഫ്‌.ആർ.എ 1, എ2, ബി1, ബി2 ലെവൽവരെയും പഠിക്കാനാണ്‌ നിലവിൽ സൗകര്യം. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള ഒ.ഇ.ടി.യുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കും. 25 പേർ വീതമുളള മൂന്നു ബാച്ചുകൾക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്‌റ്റിലായി ആറ് ബാച്ചിനായിരിക്കും പരിശീലനം. രാവിലെ 9 മുതൽ 12.30 വരെയും പകൽ 12.30 മുതൽ 4.30 വരെയുമാണ് ക്ലാസുകൾ. തിരുവനന്തപുരം മേട്ടുക്കട ജങ്‌ഷന്‌ സമീപമുള്ള എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട്. 

 കോഴ്‌സിന്‌ ജനറൽ വിഭാഗത്തിന്‌ 75 ശതമാനമാണ്‌ ഫീസിളവ്‌. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും സൗജന്യമാണ്‌. കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.  

 
ചടങ്ങിൽ നോർക്ക റൂട്ട്സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ശ്യാം ചന്ദ്, പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. രാധാകൃഷ്ണൻ, കേരളത്തിലെ ഓണററി ജർമൻ കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, നോർക്ക ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അസോസിയേറ്റ്‌ പ്രൊഫസർ പി.ജി അനിൽ തുടങ്ങിയവർ സംസാരിച്ചു. വെബ്‌സൈറ്റ്‌: www.nifl.norkaroots.org


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog