ത​ല​ശ്ശേ​രി​യി​ൽ നി​ന്നും മൊബൈൽ മോഷണം: യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ഴി​ക്കോ​ട്ട് പൊ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ശൂർ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ന​വേ​ന്ദ്ര​നാ​ഥ​നാ​ണ് (39) പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച നാ​ല് ഫോ​ണു​ക​ൾ കോ​ഴി​ക്കോ​ട് മി​ഠാ​യി​തെ​രു​വി​ന​ടു​ത്ത ക​ട​യി​ൽ വി​ൽ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

ക​ട​യി​ലു​ള്ള​വ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഫോ​ണു​ക​ൾ ത​ല​ശ്ശേ​രി​യി​ൽ നി​ന്നും ക​വ​ർ​ന്ന​താ​ണെ​ന്ന് പു​റ​ത്തു​വ​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ഡ്ജ്, താ​മ​സ​സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​പ​ഹ​രി​ച്ച​ത്.

ത​ല​ശ്ശേ​രി​യി​ലെ ക്ലാ​സി​ക് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ ക​ണ്ണൂ​ർ ചി​റ​ക്ക​ൽ കീ​രി​യാ​ട്ടെ ടി.​പി. ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഫ​യാ​സി​ന്റെ​യും ഗു​ഡ്സ്ഷെ​ഡ് റോ​ഡി​ന​ടു​ത്ത ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി പ​ശ്ചി​മ ബം​ഗാ​ളി​ലെ ജോ​സ​ഫ് ഒ​റി​യോ​ൻ, ഒ​പ്പം താ​മ​സി​ക്കു​ന്ന ര​ണ്ട് കൂ​ട്ടു​കാ​ർ ഉ​ൾ​പെ​ടെ​യു​ള്ള​വ​രു​ടെ നാ​ല് ഫോ​ണു​ക​ളാ​ണ് പ്ര​തി​യി​ൽനി​ന്നും ക​ണ്ടെ​ത്തി​യ​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ല​ശ്ശേ​രി​യി​ൽ നി​ന്നും പൊ​ലീ​സ് സം​ഘം കോ​ഴി​ക്കോ​ട്ടെ​ത്തി പ്ര​തി​യെ ഏ​റ്റു​വാ​ങ്ങി ത​ല​ശ്ശേ​രി​യി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ളെ ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha