വേനൽച്ചൂടിൽ തണ്ണീർപ്പന്തലൊരുക്കി ദിനേശ്‌ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 March 2023

വേനൽച്ചൂടിൽ തണ്ണീർപ്പന്തലൊരുക്കി ദിനേശ്‌

കണ്ണൂർ : വേനൽച്ചൂടിൽ ദാഹമകറ്റാൻ തണ്ണീർപ്പന്തലൊരുക്കി കേരള ദിനേശ്‌. പയ്യാമ്പലം ഓഫീസ് പരിസരത്താണ്‌ ഷോറൂമിലെത്തുന്നവർക്കും വഴിയാത്രക്കാർക്കുമായി ദാഹജലമൊരുക്കിയത്‌.  തണുത്ത വെള്ളം, സംഭാരം എന്നിവയ്‌ക്ക്‌ പുറമേ ദിനേശ് നന്നാറി സിറപ്പും വിതരണം ചെയ്യുന്നുണ്ട്. ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. കേരള ദിനേശ് ചെയർമാൻ എം.കെ.  ദിനേശ് ബാബു അധ്യക്ഷനായി. കേന്ദ്ര സംഘം ഡയറക്ടർ പള്ളിയത്ത് ശ്രീധരൻ, എം. സന്തോഷ്‌ കുമാർ, കേരള ദിനേശ് സെക്രട്ടറി എം.എം. കിഷോർകുമാർ, ഓഫീസ് മാനേജർ എം. പ്രകാശൻ എന്നിവർ സംസാരിച്ചു.  

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog