പി.അനന്തൻ പുരസ്‌കാരം പെരളശേരിയിലെ വി.ബി. പരമേശ്വരന് സമ്മാനിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെരളശേരി :  ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന പി. അനന്തന്റെ സ്‌മരണയ്ക്ക്‌ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി.ബി. പരമേശ്വരന് മന്ത്രി പി. രാജീവ്‌ സമ്മാനിച്ചു. മാധ്യമപ്രവർത്തനരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച്‌ നൽകിയ പുരസ്‌കാരം പതിനായിരം രൂപയും പ്രശസ്‌തിപത്രവും ഫലകവുമാണ്‌.

പെരളശേരിയിൽ നടന്ന ചടങ്ങിൽ കെ.കെ. നാരായണൻ അധ്യക്ഷനായി. സി.പി.എം . സംസ്ഥാന കമ്മറ്റിയംഗം എൻ. ചന്ദ്രൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ, എം.കെ. മുരളി, പി.വി. ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha