സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 March 2023

സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും

ആറളം : ആറളം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ 1989-90 എസ്.എസ്.എൽ.സി. ബാച്ചിന്റെ സംഗമത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയ ക്യാമ്പും നടത്തുന്നു. മാർച്ച് 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ആറളo റേഷൻ കടയ്ക്ക് സമീപമുള്ള മമ്മി ഹാജി ആർക്കേഡിൽ വെച്ചാണ് ക്യാമ്പ്. ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.പി രാജേഷിന്റെ അധ്യക്ഷതയിൽ അഡ്വ:സണ്ണി ജോസഫ് എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യം
പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം ലഭിക്കുക. ബന്ധപെടണ്ട നമ്പർ 9946582234, 9539109472.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog