വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മൂക്ക് പൊത്താതെ ഇതുവഴി സഞ്ചരിക്കാൻ കഴിയില്ല. തോടിൽ കൊതുകുകൾ വൻ തോതിൽ മുട്ടയിട്ട് പെരുകുന്നു. മലിന ജലം പ്രദേശത്തെ കിണറുകളിലേക്കും വ്യാപിക്കുകയാണ്.
രാത്രിയിൽ വാഹനങ്ങളിലെത്തുന്നവരും പ്രഭാത സവാരിക്കെത്തുന്നവരും തോട്ടിലേക്ക് മലിന്യം തള്ളുന്നുണ്ടെന്നും ഇവരെ കണ്ടെത്താൻ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴക്കാലം എത്തുന്നതിന് മുമ്പ് തോട്ടിൽനിന്ന് ചെളിയും മാലിന്യങ്ങളും നീക്കാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം കോർപ്പറേഷൻ ശുചീകരണം നടത്തിയില്ല. തോട്ടിലെ ഒഴുക്ക് തടസപ്പെട്ടപ്പോൾ വേനൽക്കാലത്ത് താളിക്കാവ് ഡിവിഷൻ കൗൺസിലർ അഡ്വ. ചിത്തിര ശശിധരന്റെ നേതൃത്വത്തിൽ പയ്യാമ്പലം തീരത്ത് അഴിമുറിച്ചാണ് ഒഴുക്ക് സുഗമമാക്കിയത്.
ഒഴുക്കുണ്ടായതിനാൽ കഴിഞ്ഞ രണ്ട് വർഷം മഴക്കാലത്ത് സമീപത്തെ വീടുകളിലേക്കൊന്നും വെള്ളം കയറിയിരുന്നില്ല. ഇത്തവണ പയ്യാമ്പലത്ത് പുലിമൂട്ട് നിർമാണം നടക്കുന്നതിനാൽ അഴിമുറിക്കാൻ കഴിയാത്ത സാഹചര്യമാണ്.
തോട്ടിൽനിന്ന് മാലിന്യവും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലം കൗൺസിലർ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഇതുവരെ മാലിന്യങ്ങൾ നീക്കിയില്ല. പടന്നത്തോടിലെ മലിനജല പ്രശ്നത്തിന് പരിഹാരം കാണാൻ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു