കണ്ണൂർ : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ സി.ഡി.എസ്. സഹായങ്ങളും സേവനങ്ങളും നൽകി. അമല ഭവൻ, പ്രത്യാശ ഭവൻ കേന്ദ്രങ്ങളിൽ 200-ൽപരം പേർക്ക് ഒരുദിവസത്തേക്കുള്ള ഭക്ഷണത്തിനായുള്ള അരിയും പച്ചക്കറിയും നൽകി. അന്തേവാസികൾക്ക് തോർത്തും ബെഡ്ഷീറ്റും പുതപ്പും കൈമാറി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത് ഉദ്ഘാടനംചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ വി. ജ്യോതിലക്ഷ്മി നേതൃത്വം നൽകി.
കണ്ണൂർ ജനറൽ ആസ്പത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുദിവസത്തെ ഉച്ചഭക്ഷണമായി 500 പൊതിച്ചോർ നൽകി. കുടുംബശ്രീ പ്രവർത്തകരുടെ വീടുകളിൽനിന്ന് ഉണ്ടാക്കിയ ഭക്ഷണമാണ് ആസ്പത്രിയിൽ നൽകിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു