ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടാനും തുടർച്ചയായി നൂറ് ശതമാനം വിജയം നേടാനും സ്‌കൂളിന് കഴിഞ്ഞു. ആധുനികരീതിയിൽ നിർമിച്ച സ്‌കൂളിൽ 54 ക്ലാസ് മുറികളുണ്ട്. 3100 വിദ്യാർഥികൾ സ്‌കൂളിൽ പഠനം നടത്തുന്നു. 130 അധ്യാപകരും ഏഴ് ജീവനക്കാരുമുണ്ട്. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, പഠന നിലവാരം ഉയർത്താൻ ഗൃഹസന്ദർശനം തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടത്തുന്നത്.
അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി അടുത്ത അധ്യയനവർഷംമുതൽ സിവിൽ സർവീസ് പരിശീലനം സ്‌കൂളിൽ ആരംഭിക്കും. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശിപ്പിക്കൽ ശനി വൈകിട്ട് നാലിന് സ്‌കൂളിൽ നടക്കും. കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കടേശ്വരലു സർട്ടിഫിക്കറ്റ് കൈമാറലും ഉദ്‌ഘാടനവും നിർവഹിക്കും. ഡോ. എൻ. ശ്രീകുമാർ ഐ.എസ്.ഒ വിവരണം നടത്തും. വാർത്താസമ്മേളനത്തിൽ തളിപ്പറമ്പ് എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പി. മോഹനചന്ദ്രൻ, പ്രധാനാധ്യാപകൻ എസ്.കെ. നളിനാക്ഷൻ, മാനേജർ അഡ്വ. ജി. ഗിരീഷ്, കെ. മധുസൂദനൻ, എ. ഗോപാലൻ എന്നിവർ പങ്കെടുത്തു.
Read more: https://www.deshabhimani.com/news/kerala/news-kannurkerala-03-03-2023/1077265
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു