മകളുടെ ഉപദേശത്തിൽ മലപ്പട്ടത്തെ വീട്ടമ്മയുടെ സ്വർണമാല ഭദ്രം; പിടിച്ചുപറിക്കാരന് ലഭിച്ചത് മുക്കുപണ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീ​ക​ണ്ഠ​പു​രം: സ്വ​ർ​ണ​മാ​ല ധ​രി​ച്ച് പ​ച്ച​ക്ക​റി​ക്ക് വെ​ള്ള​മൊ​ഴി​ക്കാ​ന്‍ പ​തി​വാ​യി പോ​കാ​റു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ​ക്ക് മ​ക​ളു​ടെ ഉ​പ​ദേ​ശം ഗു​ണ​ക​ര​മാ​യി. മ​ക​ൾ പ​റ​ഞ്ഞ​തി​നാ​ൽ മു​ക്കു​പ​ണ്ടം ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ മാ​ല മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം പി​ടി​ച്ചു​പ​റി​ക്കാ​ര​ൻ കൊ​ണ്ടു​പോ​യി. മ​ല​പ്പ​ട്ടം കൊ​ള​ന്ത​യി​ലെ റി​ട്ട. പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്റെ ഭാ​ര്യ തേ​ല​ക്കാ​ട​ന്‍ പു​തി​യ​വീ​ട്ടി​ല്‍ ജാ​ന​കി​ക്കാ​ണ് മ​ക​ളു​ടെ വാ​ക്ക് കേ​ട്ട​തി​ന്റെ പേ​രി​ല്‍ സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ജാ​ന​കി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ പി​ടി​ച്ചു​പ​റി​ച്ച​ത്. പ​ച്ച​ക്ക​റി​ക്ക് വെ​ള്ള​മൊ​ഴി​ക്കാ​ന്‍ സാ​ധാ​ര​ണ​യാ​യി രാ​വി​ലെ ജാ​ന​കി പോ​കു​മ്പോ​ള്‍ നാ​ല​ര​പ​വ​ന്റെ സ്വ​ർ​ണ മാ​ല ക​ഴു​ത്തി​ലു​ണ്ടാ​കാ​റു​ണ്ട്. സ്വ​ർ​ണം ധ​രി​ച്ച് ഒ​റ്റ​ക്ക് പോ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​ക​ള്‍ അ​മ്മ​യോ​ട് ക​ര്‍ശ​ന​മാ​യി വി​ല​ക്കി​യി​രു​ന്നു. ഇ​തു​കേ​ട്ട ജാ​ന​കി സ്വ​ര്‍ണ​മാ​ല വീ​ട്ടി​ല്‍ അ​ഴി​ച്ചു​വെ​ച്ച് പ​ക​രം മു​ക്കു​പ​ണ്ട​മ​ണി​ഞ്ഞാ​ണ് പ​ച്ച​ക്ക​റി​ക്ക് വെ​ള്ള​മൊ​ഴി​ക്കാ​ൻ പോ​യ​ത്.

ഈ ​സ​മ​യം റോ​ഡി​ൽ ബൈ​ക്ക് ദൂ​രെ നി​ര്‍ത്തി​യി​ട്ട് ഒ​രാ​ൾ എ​തി​രേ ന​ട​ന്നെ​ത്തി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബൈ​ക്കു​മാ​യി ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ജാ​ന​കി​യു​ടെ പ​തി​വ് യാ​ത്ര​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​യാ​ളാ​വാം പി​ടി​ച്ചു​പ​റി​ക്കാ​ര​നെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha