കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ശുചിമുറിയിൽ ആക്രമണം; നശിപ്പിച്ചത് 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ
കണ്ണൂരാൻ വാർത്ത

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആശുപത്രി വാർഡുകളിൽ 2 മാസം മുൻപ് തുറന്ന ശുചിമുറികൾ നശിപ്പിച്ചു. ഏഴ്, മൂന്ന് നിലകളിലെ ശുചിമുറികളിലാണ് ആക്രമണം നടന്നത്. 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ നശിപ്പിച്ചു. കാലിയായ മദ്യ കുപ്പികൾ വലിച്ചെറിഞ്ഞു.

59 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിലെ വിവിധ വാർഡുകളിൽ നവീകരണ പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ നിലകളിലുള്ള പൊതു ശുചിമുറികളും വാർഡുകളിലെ ശുചിമുറികളും പുതുക്കിപ്പണിയുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പൊലീസിൽ പരാതി നൽകി.

പരിയാരത്തെ മോഷ്ടാക്കളെ പിടിക്കാതെ പൊലീസ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ ഉപകരണം നശിപ്പിച്ച സംഭവത്തിലും ചികിത്സാ ഉപകരണം കവർന്നതടക്കമുള്ള മോഷണക്കേസുകളിലും പ്രതികളെ പിടിക്കാതെ പൊലീസ്. അന്വേഷണത്തിന്റെ പാതിവഴിയിൽ പൊലീസ് കേസ് നിർത്തിവെച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ കാത്ത്‌ ലാബ് നശിപ്പിച്ച സംഭവത്തിലും ശസ്ത്രക്രിയാ വാർഡിൽ നിന്നും 7 ലക്ഷം രൂപയുടെ ലാറൻ ജോസ് കോപ്പി ഉപകരണം കവർച്ച നടത്തിയ സംഭവത്തിലുമാണ് പൊലീസ് കുറ്റക്കാരെ പിടികൂടാതെ അന്വേഷണം നിർത്തിവെച്ചത്. പരിയാരത്ത് വ്യാപകമായി ലാപ് ടോപ്പ്, മൊബൈൽ ഫോൺ, പണം തുടങ്ങിയവ മോഷണം പോകുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത