റേഷൻ വാങ്ങിയില്ല ; 2313 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പുറത്ത്
കണ്ണൂരാൻ വാർത്ത
മലപ്പുറം : തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് മുൻഗണനാ, സബ്‌സിഡി വിഭാഗത്തിൽനിന്ന്‌ പുറത്തായത്‌ 2313 കാർഡുകൾ. മൂന്നുമാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്നാണ്‌ പി.എച്ച്‌.എച്ച്‌, എ.എ.വൈ, എൻ.പി.എസ് എന്നീ വിഭാഗങ്ങളിൽനിന്ന് കാർഡുകൾ പൊതുവിഭാഗത്തിലേക്ക്‌ മാറ്റിയത്‌. 
 
അന്ത്യോദയ വിഭാഗം (എ.എ.വൈ)– 123, മുൻഗണനാ വിഭാഗം (പി.എച്ച്‌.എച്ച്‌)– 1575, മുൻഗണനേതരം സബ്‌സിഡി വിഭാഗം (എൻ.പി.എസ്‌)– 615 കാർഡുകളുമാണ്‌ നോൺ പ്രയോരിറ്റി– നോൺ സബ്‌സിഡി (വെള്ള കാർഡ്‌) വിഭാഗത്തിലേക്ക്‌ മാറ്റിയത്‌.
 
ജില്ലയിൽ 10,31,952 റേഷൻ കാർഡുകളും 47,02,954 ഉപഭോക്താക്കളുമാണുള്ളത്‌. എഎവൈ വിഭാഗത്തിൽ 50,683 കാർഡുകളും പിഎച്ച്എച്ച് വിഭാഗത്തിൽ 4,12,979 കാർഡുകളും എൻപിഎസ് വിഭാഗത്തിൽ 2,98,375 കാർഡുകളും മുൻഗണനേതര വിഭാഗത്തിൽ 2,69,710 കാർഡുകളുമാണുള്ളത്. കണക്കുകൾ പ്രകാരം സൗജന്യ റേഷന് അർഹതയുള്ളവരിൽ 60 ശതമാനംമാത്രമാണ്‌ റേഷൻ കൈപ്പറ്റുന്നത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത