അജ്ഞാത ജീവി വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

അജ്ഞാത ജീവി വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി

കൊട്ടിയൂര്‍: ഒറ്റപ്ലാവില്‍ അജ്ഞാത ജീവി വളർത്തു നായയെ പിടിച്ചുകൊണ്ടുപോയി. വീടിനോട് ചേര്‍ന്ന പറമ്പില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ് നടത്തുകയായിരുന്ന പുത്തന്‍പറമ്പില്‍ ജോസാണ് സമീപത്തെ വീട്ടില്‍ നിന്നും അജ്ഞാത ജീവി നായയെ പിടിച്ചുകൊണ്ട് പോകുന്നതായി കണ്ടത്. നായയുടെ രക്തം ജോസിന്റെ വീടുനു സമീപമുളള വഴിയിലുണ്ട്. 

”പുലര്‍ച്ചെ വീടിനു സമീപമുളള പറമ്പില്‍ റബര്‍ വെട്ടിക്കൊണ്ട് നില്‍ക്കുമ്പോള്‍ ദയനീയമായ കരച്ചില്‍ കേട്ട് ഭയന്നു പോയതായും ശബ്ദം കേട്ട ഭാഗത്തേക്ക് ടോര്‍ച്ച് അടിച്ചുനോക്കിയപ്പോള്‍ അജ്ഞാതമായ വലിയ ജീവി സമീപത്തെ വീട്ടില്‍ നിന്നും നായയെ പിടിച്ചുകൊണ്ട് തന്റെ വീടിന്റെ മുറ്റത്തൂടെ വന്ന് മുളളുവേലി ചാടികടന്നു പോയെന്ന് ജോസ് പറയുന്നു . വഴീക്കുടിയില്‍ ബിനുവിന്റെ നായയെയാണ് പിടിച്ചതെന്നും, പുലർച്ചെ ടാപ്പിങ്ങിനു പോകാന്‍ ഭയമായെന്നും ജോസ് പറഞ്ഞു.

കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് അംഗങ്ങളായ ഉഷാ അശോക് കുമാര്‍, കെ.കെ. ബാബു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍. സുനീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. എന്നാൽ, അജ്ഞാത ജീവി പിടിച്ചു കൊണ്ടുപോയത് നായയെ ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog