കണ്ണൂർ : പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കുന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ഭീഷണിയെന്നും അതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്നും മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിബാബ് തങ്ങൾ പറഞ്ഞു. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് സമാധാനമായി പ്രതിഷേധിക്കാനുള്ളത്. മുസ്‌ലിം ലീഗ് ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റുമുട്ടലിന്റേതല്ല, അനുരഞ്ജനത്തിന്റെ ഭാഷയാണ് ജനാധിപത്യത്തിലുണ്ടാകേണ്ടത്. മുസ്‌ലിം ലീഗ് ഈ മാർഗമാണ് അവലംബിക്കുന്നത്.
ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ ഏറ്റവും കൂടുതൽ സംഭാവനചെയ്ത പാർട്ടി മുസ്‌ലിം ലീഗാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുൾകരീം ചേലേരി അധ്യക്ഷനായി.
അബ്ദുൾ റഹിമാൻ രണ്ടത്താണി, അൻസാരി തില്ലങ്കേരി, സി.കെ.മുഹമ്മദലി, കെ.എം.ഷാജി, കെ.ടി.സഹദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുൾ റഹിമാൻ കല്ലായി, പൊട്ടൻകണ്ടി അബ്ദുള്ള, എൻ.എ.നെല്ലിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു