നോർക്ക വായ്പാമേള ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 February 2023

നോർക്ക വായ്പാമേള ഇന്ന്

കണ്ണൂർ : തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ ശനിയാഴ്ച വായ്പാമേള സംഘടിപ്പിക്കുന്നു. 16ഓളം ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മേള നടക്കുക. പ്രവാസിസംരംഭകർക്ക് നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്താം. www.norkaroots.org വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന. തളിപ്പറമ്പ് ടോപ്‌കോസ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30-ന് എം.വി. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്), നോർക്ക റൂട്ട്‌സ് ഹെഡ് ഓഫീസ്: 0471-2770500.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog