അബ്ദുൽകരീം ചേലേരി മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്; കെ.ടി.സഹദുല്ല ജനറൽ സെക്രട്ടറി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 February 2023

അബ്ദുൽകരീം ചേലേരി മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്; കെ.ടി.സഹദുല്ല ജനറൽ സെക്രട്ടറി

കണ്ണൂർ: മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായി അബ്ദുൽ കരിം ചേലേരിയെയും ജനറൽ സെക്രട്ടറിയായി കെ.ടി സഹദുല്ലയെയും ട്രഷററായി മുഹമ്മദ് കാട്ടൂരിനെയും തിരഞ്ഞെടുത്തു. ജില്ലാകമ്മി​റ്റിയെയും ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്. അബ്ദുൽ കരിം ചേലേരി നിലവിലെ ജില്ലാ ജനറൽ സെക്രട്ടറിയാണ് , കെ.ടി സഹദുല്ല ജില്ലാ സെക്രട്ടറിയാണ്. കെ.എ ലത്തീഫ്, വി.പി. വമ്പൻ, എസ്. മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി, ഇബ്രാഹിം തിരുവട്ടൂർ, കെ.പി. താഹിർ (വൈസ് പ്രസിഡന്റുമാർ), അൻസാരി തില്ലങ്കേരി, സി.കെ മുഹമ്മദ്, എം.പി മുഹമ്മദലി, അള്ളാംകുളം മഹമ്മൂദ്, ടി.പി മുസ്തഫ, പി.കെ സുബൈർ, എൻ.പി. റഫീഖ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ. ഫിറോസ്, അബ്ദുറഹിമാൻ കല്ലായി, കെ.എം. ഷാജി, അബ്ദുൽ കരിം ചേലേരി എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog