ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യർ സ്റ്റേഡിയത്തിൽ ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും തലശേരി റോവേഴ്സ് ഫുട്ബാൾ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഫുട്ബാൾ മാമാങ്കത്തിന് വേദിയാകുന്നത്.
പയ്യന്നൂർ കോളേജ്, കണ്ണൂർ എസ്.എൻ കോളേജ്, ജില്ലാ പൊലീസ് ടീം, ബ്രദേർസ് ക്ലബ്ബ് , മയ്യിൽ യങ്ങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബ്, ജിംഖാന ഫുട്ബാൾ ക്ലബ്ബ് തുടങ്ങിയ എട്ട് ടീമുകളാണ് 28 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരക്കുന്നത്.
17 ന് വൈകിട്ട് 4ന് നഗരസഭ ചെയർപേഴ്സൺ ജമുന റാണി ഉദ്ഘാടനം ചെയ്യും. സബ്ബ് കളക്ടർ സന്ദീപ് കുമാർ മുഖ്യാതിഥിയായിരിക്കും. മീഡിയ ചെയർമാൻ കെ.വി ഗോകുൽ ദാസ് , വി.എം ബാബു, പി. മുഹമ്മദ് സുഹൈൽ, അനിൽ ഇടത്തിൽ ,സി.എ അബൂബക്കർ, കെ.എം.എസ് ബാബു, പി. ഹനീഫ, കെ. സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു