തളിപ്പറമ്പ്: തളിപ്പറമ്പിൽ 2.064 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദ് (24)നെയാണ് തളിപ്പറമ്പ് എസ്.ഐ.യുടെ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമ്പം ഇ.ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ചാണ് മുഹമ്മദ് റംഷീദ് പിടിയിലായത്.
സ്കൂട്ടറിൽ ഇരിട്ടി ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് എം.ഡി.എം.എ കടത്തുന്നുണ്ടെന്ന് കണ്ണൂർ റൂറൽ ജില്ല ആൻഡി നർക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലാണ് സ്ക്വാഡ് കരിമ്പം ഇ.ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് പ്രതിയെ തടഞ്ഞുവെച്ചത്.
തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ എസ്.ഐമാരായ ഗോവിന്ദൻ, മനോജ് എന്നിവർ ചേർന്ന് പ്രതിയുടെ ദേഹപരിശോധന നടത്തി എം.ഡി.എം.എ കണ്ടെടുത്തു. പ്രതി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളും തളിപ്പറമ്പിൽ വിൽപന നടത്തുന്ന ആളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു