കണ്ണൂർ: ദേശീയപാതയിൽ താണക്ക് സമീപം ലോറിയിൽ നിന്ന് പന്നി റോഡിലേക്ക് ചാടി. വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. പയ്യന്നൂരിൽ നിന്ന് തൊടുപുഴയിലേക്ക് പന്നികളുമായി പോവുകയായിരുന്ന ലോറി താണയിലെത്തിയപ്പോൾ എതിർ ദിശയിൽ വന്ന കാറുമായി ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു.
ഈ സമയം ലോറിയിൽ നിന്ന് ആളുകൾ പുറത്തിറങ്ങി കാർ ഉടമയുമായി സംസാരിക്കുന്നതിനിടയിലാണ് പന്നി റോഡിലേക്ക് ചാടിയത്. ലോറിയിലുണ്ടായിരുന്നവർ പന്നിയെ തിരിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഏറെ നേരം ശ്രമിച്ചാണ് പന്നിയെ ലോറിയിലേക്ക് കയറ്റിയത്. തുടർന്ന് ലോറി രാത്രി 12ഓടെ തൊടുപുഴയിലേക്ക് തിരിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു