‘കണ്ണൂർ ഫൈറ്റ്സ് കാൻസർ’ പദ്ധതിക്ക് കല്യാശ്ശേരിയിൽ തുടക്കം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

‘കണ്ണൂർ ഫൈറ്റ്സ് കാൻസർ’ പദ്ധതിക്ക് കല്യാശ്ശേരിയിൽ തുടക്കം

കല്യാശ്ശേരി : ജില്ലയിലെ സമഗ്ര അർബുദ നിയന്ത്രണ പദ്ധതിയായ ‘കണ്ണൂർ ഫൈറ്റ്സ് കാൻസർ’ പദ്ധതിക്ക് കല്യാശ്ശേരിയിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മലബാർ കാൻസർ സെന്റർ എന്നിവ സംയുക്തമായി കല്യാശ്ശേരി പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കല്യാശ്ശേരി പഞ്ചായത്തിന്റെ 2022- 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങളെ അർബുദരോഗത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചും മുൻകൂട്ടിയുള്ള പരിശോധനകളിലൂടെയും രോഗം നിയന്ത്രിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 30 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും വിശദാംശം പ്രത്യേക ആപ്പ് വഴി ആശാപ്രവർത്തകർ ശേഖരിക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ലഘുലേഖയും പ്രകാശനം ചെയ്തു.


പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷനായി. സി. നിഷ, ടി.വി. രവീന്ദ്രൻ, ഇ. മോഹനൻ, പി.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാരായ നീതു, ഫിൻസ് ഫിലിപ്പ്, സന്തോഷ്, നിഷ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog