മട്ടന്നൂർ: അയ്യല്ലൂർ എൽ.പി സ്കൂൾ അധ്യാപികയായിരുന്ന, സ്നേഹഷിജയുടെ സ്മരണയിൽ മട്ടന്നൂർ അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂനിറ്റിന് കൈത്താങ്ങ്.
ടീച്ചറുടെ രണ്ടാംചരമവാർഷിക ദിനത്തിൽ പഴശ്ശിയിലെ ഏതൻസ് എന്ന വസതിയിൽ നടന്ന ചടങ്ങിൽ, വീൽചെയറും വാക്കറുമാണ് പാലിയേറ്റീവിന് നൽകിയത്. സ്നേഹ ടീച്ചറുടെ പിതാവ് വാസു മാസ്റ്റർ, ഭർത്താവ് ആർ.കെ. രാജീവൻ മാസ്റ്റർ, മക്കളായ ഡോ. അനന്യ, അഥീന എന്നിവർ ചേർന്ന് പാലിയേറ്റീവ് നഴ്സ് സുമജ, വളണ്ടിയർമാരായ പ്രജേഷ് കോയിറ്റി, ശ്രീകാന്ത്, വിഷ്ണു മരുതായി, അഭിനവ് മരുതായി, സി.പി. റിബിൻ എന്നിവർക്ക് ഉപകരണങ്ങൾ കൈമാറി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു