യുവാവിനെ തട്ടികൊണ്ട് പോയി ലക്ഷങ്ങൾ കവർന്ന കേസിൽ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 February 2023

യുവാവിനെ തട്ടികൊണ്ട് പോയി ലക്ഷങ്ങൾ കവർന്ന കേസിൽ കൂത്തുപറമ്പ് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

വയനാട്: കൽപ്പറ്റയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ലക്ഷങ്ങൾ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ മമ്പുറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസിൽ ദേവദാസ്(46) എന്നിവരാണ് അറസ്റ്റിലായത്. കൊടുവള്ളി സ്വദേശി അബൂബക്കറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജനുവരി 28ന് കൽപ്പറ്റ പഴയ ബസ്റ്റാന്റിൽ നിന്നും ഇന്നോവ കാറിലെത്തിയ സംഘം പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. 3.92 ലക്ഷം രൂപയാണ് സംഘം കവർന്നത്. ശേഷം യുവാവിനെ വെള്ളപ്പള്ളിയിൽ ഇറക്കിവിട്ടതായിട്ടാണ് പരാതി.

തട്ടിക്കൊണ്ട് പോകുന്നതിനിടയിൽ കാർ കെഎസ്ആർടി ബസിലും ക്രയിനിലും ഇടിച്ച് അപകടമുണ്ടായി. പരാതിക്കാരൻ വന്നിറങ്ങിയ കെഎസ്ആർടിസിയിലാണ് കാറിടിച്ചത്. അപകടമുണ്ടായപ്പോൾ കാറിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. എട്ടംഗസംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിക്കാരൻ പറയുന്നത്. കണ്ണൂരിൽ നിന്നായിരുന്നു രണ്ടു പ്രതികളെ പിടികൂടിയത്.

കൽപ്പറ്റ പൊലീസ് ഇൻസ്പെക്ടർ പിഎൽ ഷൈജു, എസ്ഐ ബിജു ആന്റണി എന്നിവരാണ് കണ്ണൂരിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. എഎസ്പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog