പാപ്പിനിശ്ശേരി : എല്ലാതരം മാലിന്യവും ഏതുസമയവും തള്ളുന്ന പ്രധാന കേന്ദ്രമായി മാറുകയാണ് പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് പരിസരം. രാപകൽ ഭേദമില്ലാതെയാണ് മാലിന്യം തള്ളുന്നത്. അറവുശാലാ മാലിന്യം മുതൽ കോൺക്രീറ്റ് മാലിന്യം വരെ റോഡരികിലും കണ്ടൽ വനമേഖലയിലുമാണ് പ്രധാനമായി തള്ളുന്നത്. ഇതോടൊപ്പം അനിയന്ത്രിതമായി വർഷങ്ങളായി തളളിയ പ്ലാസ്റ്റിക് മാലിന്യം കണ്ടൽക്കാടുകളുടെ സ്വാഭാവികവളർച്ചയ്ക്ക് നാശം വിതച്ച് വ്യാപകമായി പരന്നുകിടക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലാണ് റോഡിന്റെ ഇരുഭാഗത്തും ടാറിങ് പോളിച്ച അവശിഷ്ടങ്ങളും മാലിന്യവും തള്ളിയത്. ഇത് കാൽനട യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്.
ഇതോടെപ്പം ഇത്തരം മാലിന്യം അടുത്ത ദിവസങ്ങളിൽ വാഹനങ്ങൾ കയറി സമീപത്തെ കണ്ടൽക്കാടുകൾക്കിടയിലേക്ക് തന്നെ പതിക്കും. ഈ റോഡിൽ രാത്രിയിൽ മാടുകളെ അറുത്ത് മാലിന്യം റോഡരികിൽ തള്ളുന്നതും പതിവ് കാഴ്ചയാണ്. കക്കൂസ് മാലിന്യം ഒഴുക്കിവിട്ടും മീൻലോറിയിലെ മലിനജലം ഒഴുക്കിവിടുന്നതും ചത്ത മാടുകളുടെ അവശിഷ്ടം തള്ളുന്നതും പതിവായിട്ടുണ്ട്. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയാണിവിടെ. പ്രദേശത്ത് തെരുവ് വിളക്കില്ലാത്തത് മാലിന്യം തള്ളന്നവരുടെ സ്വൈരവിഹാരത്തിന് സഹായമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു