പരിയാരത്ത് അച്ഛൻ മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

പരിയാരത്ത് അച്ഛൻ മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കണ്ണൂർ : പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസെത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog