ചൂട് കനത്തു ; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്ന് കെ.എസ്.ഇ.ബി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 February 2023

ചൂട് കനത്തു ; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്ന് കെ.എസ്.ഇ.ബി

ചൂട് കനത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും കൂടുന്നു. വരും ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞു.

ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഫാനും എസിയും തുടര്‍ച്ചയായി ഉപയോഗിക്കുമ്ബോള്‍ വൈദ്യുതി ചിലവും കുത്തനെ ഉയരുകയാണ്. ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്. അസഹനീയമായ ചൂടിനെ പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് നാട്ടുകാരും പറയുന്നു. സംസ്ഥാനത്തെ ഡാമുകളില്‍ 2432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലമാണുള്ളത്. ആകെ സംഭരണ ശേഷിയുടെ 59 ശതമാനമാണിത്.

വൈദ്യുതി ഉല്‍പ്പാദനം കൂടിയതും ആവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് ഡാമുകളിലെ ജലനിരപ്പ് കുറയാന്‍ കാരണം. ഇടുക്കിയില്‍ 12.43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 21.66 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. മെയ് 31 വരെ ഇതേ രീതിയില്‍ തുടരാനാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്കൂട്ടല്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog