സാംസ്‌കാരിക വകുപ്പിന്റെയും മയ്യിൽ ജനസംസ്കൃതിയുടെയും ‘അരങ്ങുത്സവം -മയ്യിലിന്റെ സ്വന്തം ഉത്സവ’ത്തിന് ചൊവ്വാഴ്‌ച തിരിതെളിയും. മയ്യിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ വേദിയിൽ വൈകിട്ട് 6.30ന് കഥാകൃത്ത് ടി പത്മനാഭൻ ഉദ്‌ഘാടനംചെയ്യും. സിനിമാതാരങ്ങളായ സുരഭി ലക്ഷ്മി, ബൈജു, മുൻ മന്ത്രി പി.കെ. ശ്രീമതി എന്നിവർ പങ്കെടുക്കും. ഓപ്പണിങ് ഡാൻസ്, നടി ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനൃത്തം എന്നിവ അരങ്ങേറും.
സാംസ്‌കാരിക പരിപാടി ബുധനാഴ്‌ച എം.വി. ജയരാജൻ ഉദ്‌ഘാടനംചെയ്യും. നടൻ സുഭീഷ് സുധി, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ പങ്കെടുക്കും. രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്‌ഘാടനം ചെയ്യും. നടൻ അനൂപ് ചന്ദ്രൻ, ഖാദി ബോർഡ് ചെയർമാൻ പി. ജയരാജൻ എന്നിവർ മുഖ്യാതിഥികളാകും. മൂന്നിന് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. നടൻ സന്തോഷ് കീഴാറ്റൂർ, കെ.കെ. ശൈലജ എം.എൽ.എ, ശങ്കർ റായ് എന്നിവർ പങ്കെടുക്കും. നാലിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ, കെ.വി. സുമേഷ് എം.എൽ.എ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
അഞ്ചിന് സൂര്യ കൃഷ്ണമൂർത്തിയും ആറിന് ഡോ. വി. ശിവദാസൻ എം.പി.യും ഉദ്‌ഘാടനം ചെയ്യും. ഏഴിന് ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കെടുക്കും. എട്ടിന് സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്‌ഘാടനംചെയ്യും. ദിവസവും വൈകിട്ട് അഞ്ച് മുതൽ പ്രാദേശിക കലാപ്രതിഭകളുടെ കലാപരിപാടി. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ.സി. ഹരികൃഷ്‌ണൻ, വൈസ് ചെയർമാൻ എൻ. അനിൽകുമാർ, കൺവീനർ വി.വി. മോഹനൻ, കെ. പ്രിയേഷ് എന്നിവരും പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു