ഇളനീർ ഐസ്‌ക്രീമും തേങ്ങാ ചോക്കലേറ്റും പരിചയപ്പെടുത്തി കണ്ണൂരിൽ ടെക്‌നോളജി ക്ലിനിക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ഇളനീർ ഐസ്‌ക്രീമും തേങ്ങാ ചോക്കലേറ്റും പുത്തൻ സംരംഭങ്ങളും ആധുനിക യന്ത്രങ്ങളെയും പരിചയപ്പെടുത്തി ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ടെക്‌നോളജി ക്ലിനിക്. നാളികേരത്തിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കാസർകോട്‌ സി.പി.സി.ആർ.ഐ വിവിധ തരം യന്ത്രം നിർമിച്ച്‌ വിൽപ്പന നടത്തുന്നുണ്ട്‌. ഇതിനെക്കുറിച്ച്‌ അവബോധം നൽകാനാണ്‌ ക്ലാസ്‌. മൂല്യവർധിത ഉൽപ്പന്നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ കാസർകോട്‌ സി.പി.സി.ആർ.ഐ ശാസ്‌ത്രജ്ഞൻ ഡോ. ആർ. പാണ്ഡി ശെൽവം ക്ലാസെടുത്തു. തേങ്ങയിൽനിന്ന്‌ വെർജിൻ കോക്കനട്ട്‌ ഓയിലും ചിപ്‌സും ലഡുവും ഉണ്ടാക്കുമ്പോൾ വിപണിയിൽ നല്ല വില ലഭിക്കും. 

നാളികേരം പൊതിക്കാനും, ചിരട്ട പൊട്ടിക്കാനും, അതിന്റെ ബ്രൗൺ നിറത്തിലുള്ള പുറംതൊലി കളയാനും പ്രത്യേകം പ്രത്യേകം യന്ത്രങ്ങളുണ്ട്‌. ഇവയെല്ലാം വീഡിയോ സഹിതം വിവരിച്ചു. ടെക്‌നോളജി ക്ലിനിക് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ ഉദ്‌ഘാടനം ചെയ്‌തു. സുരേഷ്‌ബാബു എളയാവൂർ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.കെ. ശ്രീജൻ സംസാരിച്ചു. എസ്‌.കെ. ഷമ്മി സ്വാഗതവും കെ. നിധിൻ നന്ദിയും പറഞ്ഞു. 

പഴങ്ങളുടെയും പച്ചക്കറികളുടെയും സംസ്‌കരണം എന്ന വിഷയത്തിൽ കെ.വി.കെ അസി. പ്രൊഫസർ എലിസബത്ത്‌ ജോസഫ്‌ ക്ലാസെടുത്തു.  പാക്കേജിങ്‌ സംബന്ധിച്ച് ജിത്തു, ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ്‌ സർട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ ജാഫർ എന്നിവർ ഇന്ന് ക്ലാസെടുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും സംബന്ധിച്ചും ക്ലാസുണ്ടാകും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha