ആവശ്യത്തിന് ഡോക്ടർമാർ ഇല്ല; അടിയന്തര ചികിത്സ തേടി ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യകേന്ദ്രം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചപ്പാരപ്പടവ് : ആതുരചികിത്സാരംഗത്ത് മലയോരജനതയുടെ ഏക ആശ്രയമായ ഒടുവള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ദുരിതമാകുന്നു. ഒടുവള്ളി സി.എച്ച്.സി.യുടെ കീഴിലാണ് ചപ്പാരപ്പടവ്, തേർത്തല്ലി, ഉദയഗിരി, നടുവിൽ, ചെങ്ങളായി ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇതിൽതന്നെ ചപ്പാരപ്പടവും തേർത്തല്ലിയും എഫ്.സി.സി. ആയി ഉയർത്തിയതും ആണ്. മലയോരമേഖലയിൽ പനിയും ചുമയും സാർവത്രികമായിരിക്കുന്ന ഈ അവസ്ഥയിൽ ഒടുവള്ളി സി.എച്ച്.സി.യിലേക്ക് ദിവസവും നൂറുകണക്കിന് രോഗികളാണ് എത്തിച്ചേരുന്നത്. ഇവർക്ക് ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ ഡോക്ടർമാർ ഇല്ല എന്നുള്ളതാണ് പോരായ്മ.

ഹെൽത്ത് സെന്ററുകളിൽ സ്റ്റാഫ് പാറ്റേൺ നിലവിൽ ഉണ്ടെങ്കിലും സി.എച്ച്.സി.യിൽ ഇതുവരെ ഒരു സ്റ്റാഫ് പാറ്റേൺ നിലവിലില്ല. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ഇതിൽ ഏതെങ്കിലും ഡോക്ടർ അവധി എടുക്കുകയോ മറ്റോ ചെയ്താൽ ഇവിടുത്തെ അവസ്ഥ ഏറെ ദുരിതമാണ്.

നാഷണൽ ഹെൽത്ത് മിഷൻ നിയമിക്കേണ്ട ഡോക്ടർമാരെ ഇതുവരെ ഇവിടെ നിയമിച്ചിട്ടില്ല. ഏഴോ എട്ടോ ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രമേ ആവശ്യത്തിന് സേവനം ലഭ്യമാവുകയുള്ളൂ. കിടത്തിച്ചികിത്സയ്ക്ക് ആവശ്യമായ സൗകര്യം ഉൾപ്പെടെ ഉണ്ടെങ്കിലും സന്ധ്യയായാൽ ഡോക്ടർമാരില്ല. ഞായറാഴ്ചകളിൽ ഉച്ചയ്ക്കുശേഷവും ഡോക്ടർമാർ ഉണ്ടാകാറില്ല.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ ഐസൊലേഷൻ ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഏറെയുണ്ട്. ഇപ്പോഴും കോടികൾ ചെലവഴിച്ച് കെട്ടിടങ്ങൾ ഇവിടെ നിർമിക്കുന്നുമുണ്ട്. ഇവിടെയെത്തുന്ന രോഗികൾക്ക് ആശ്രയം ആകേണ്ട ഡോക്ടർമാരുടെ സേവനം മാത്രം ലഭ്യമാകുന്നില്ല. ആവശ്യത്തിനുള്ള മരുന്നുകളും ലഭ്യമല്ല എന്ന പരാതിയുണ്ട്. മിക്ക മരുന്നുകളും പുറത്തേക്ക് എഴുതുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha