അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം സമാപിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 February 2023

അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം സമാപിച്ചു

കാഞ്ഞിരോട് : അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ 29ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആനുവൽ ഡേ വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അനീഷ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയർമാൻ വി.പി അബ്ദുൽ ഖാദർ എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു. വിദ്യ കൗൺസിൽ കണ്ണൂർ ജില്ലാ രക്ഷാധികാരി പി.കെ സാജിദ് നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. തുളസി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വാർഡ് മെമ്പർ പി. അശ്രഫ് , സിജി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ. നസീർ എഞ്ചിനീയർ, പി.ടി.എ പ്രസിഡന്റ് എച്ച്.എം. രാജുദ്ധീൻ, മദർ പി.ടി.എ പ്രസിഡണ്ട് ഫൈറൂ സ, ട്രസ്റ്റ് വൈസ് ചെയർമാൻ അഹമ്മദ് പാറക്കൽ, മാനേജർ ടി. അഹമദ് മാസ്റ്റർ, മുൻ എച്ച്.എം.മാരായ കെ.ടി കുഞ്ഞി മൊയ്തീൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, യു.വി സുബൈദ ടീച്ചർ എന്നിവർ സംബന്ധിച്ചു. 

കെ.ടി കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സഫീർ ഗുരുക്കൾ, ജെ.ആർ.എഫ് ഹോൾഡർ മുഹമ്മദ് ത്വയ്യിബ് ഖാസിമി, അൽ മാഹിർ അറബിക് എക്സാം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. യുവ കഥാകൃത്ത് നജീബ് കാഞ്ഞിരോട് , മുഷ്ത്താഖ് അഹ്മദ് ,ഇ. അബ്ദുസ്സലാം മാസ്റ്റർ , കമാൽ മാസ്റ്റർ, അഡ്മിനിസ്ട്രേറ്റർ എൻ.എം. ശഫീഖ് , സ്റ്റാഫ് സെക്രട്ടറി അമ്പിളിക്കല ടീച്ചർ , സ്കൂൾ ലീഡർ ഹാനി ഹാരിസ്, ഡപ്യൂട്ടി ലീഡർ ഫൈസ മിൻഹ എന്നിവർ സംബന്ധിച്ചു. 
സ്കൂൾ ഹെഡ് മിസ്ട്രസ് യമുന സ്വാഗതവും വാർഷികാഘോഷ കമ്മറ്റി കൺവീനർ ഷാഹിദ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വർണ്ണ മനോഹരമായ കലാപരിപാടികൾ അരങ്ങേറി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog