മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മയ്യഴി: മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍. വില്‍പന നികുതി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.ബുധനാഴ്ച വ്യാപാര ഹര്‍ത്താല്‍ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു.ഹോട്ടലുകള്‍ക്കും ബെയ്ക്കറികള്‍ക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ ബാധകമാണ്. പെട്രോള്‍ പമ്പുകളും മദ്യഷാപ്പുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha