മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാൻ എം എല്‍ എ കെ കെ ശൈലജ ടീച്ചറുടെ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 22 January 2023

മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാൻ എം എല്‍ എ കെ കെ ശൈലജ ടീച്ചറുടെ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു.

മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാൻ എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. 
നിയോജക മണ്ഡലത്തിലെ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള വായനശാലകള്‍ക്കാണ് എംഎല്‍എ ഫണ്ടില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങി നല്‍കുക. മണ്ഡലത്തിലെ ലൈബ്രറികളുടെ ശാക്തീകരണം മുന്‍ നിര്‍ത്തി ആരംഭിക്കുന്ന തനത് പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ അനുവദിച്ചത്. 

2023 ജനുവരി 9 മുതല്‍ 15 വരെ കേരള നിയമസഭ സംഘടിപ്പിച്ച പുസ്‌കോത്സവത്തില്‍ വിവിധ പ്രസാധകരുടെ സ്റ്റാളുകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് ലൈബ്രറികൾക്ക് നൽകുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog