സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊച്ചി: സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി. മിഥുനാണ് ക്യാപ്റ്റൻ.
നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോട്ട് നടക്കും. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലേയ്ക്കു ക്വാളിഫൈ ചെയ്യാമെന്നു പ്രതീക്ഷിക്കുന്നതായി മിഥുൻ പ്രതികരിച്ചു. പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും ഒരുമയുള്ള ടീമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ടീം

ഗോൾ കീപ്പർമാർ – വി. മിഥുൻ, പി.എ. അജ്മൽ, ടി.വി. അൽക്കേഷ് രാജ്.
പ്രതിരോധം – എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ, കെ. അമീൻ, യു. മുഹമ്മദ് സലിം, സച്ചു സിബി, അഖിൽ ജെ. ചന്ദ്രൻ.
മധ്യനിര – ഋഷിദത്ത്, എം. റാഷിദ്, റിസ്‍വാൻ അലി, ഗിഫ്റ്റി സി. ഗ്രേഷ്യസ്, നിജോ ഗിൽബർട്, പി. അജീഷ്, വിശാഖ് മോഹൻ, കെ.കെ. അബ്ദു റഹീം.
മുന്നേറ്റം – എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha