കായലോട് അപകടം പരുക്കേറ്റവരിൽ ഒരാൾ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മമ്പറം : റോഡരികിൽ വൈദ്യുതലൈനിലെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട വൈദ്യുതി ജീവനക്കാരെയും കായലോട് സ്വദേശിയും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനുമായ എം സുകുമാരനേയുമാണ് ഇന്നലെ കായലോട് റോഡരികിൽ കാർ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ മൂന്ന്‌ വൈദ്യുതി ജീവനക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് കായലോട് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.


വേഗതയിൽവന്ന കാർ റോഡിന് വലതുഭാഗത്തായി ജോലിയിൽ ഏർപ്പെട്ട വൈദ്യുതി ജീവനക്കാരെയും സുകുമാരനെയും ഇടിച്ചിടുകയായിരുന്നു. വേങ്ങാട് വൈദ്യുതി സെക്‌ഷൻ ഓഫീസ് ജീവനക്കാരായ ഓടക്കാടിലെ സുധീഷ്, മൗവേരിയിലെ വളയങ്ങാട് സുനിൽ, റെനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ സുകുമാരനാണ് ഇന്ന് മരണപ്പെട്ടത്
കൂടാതെഗുരുതരമായി പരിക്കേറ്റ സുധീഷിനെയും സുനിലിനെയും വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് മാറ്റി. റെനീഷ്‌ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സുധീഷിന് മുഖത്താണ് പരിക്ക്. സുനിൽകുമാറിന്റെ കൈയെല്ലിന് പൊട്ടലുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha