ആറളം അത്തിക്കല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിൽ;പ്രതിഷേധത്തിൽ നാട്ടുകാർ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 5 October 2022

ആറളം അത്തിക്കല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിൽ;പ്രതിഷേധത്തിൽ നാട്ടുകാർ

ആറളം അത്തിക്കല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിൽ; കാൽനട പോലും സാധ്യമല്ലെന്ന് നാട്ടുകാർ


ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ആറളം അത്തിക്കല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ നിലയിൽ. ആറളം പെരുമ്പഴശ്ശി മുതൽ ചെടിക്കുളം തൊത്തുമ്മൽ വരെയുള്ള ഭാഗം വീതികൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയെങ്കിലും തുടർന്നുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് അതി ദയനീയമായി തുടരുന്നത്. ഇടവേലി മുതൽ അത്തിക്കൽ വരെയുള്ള ഭാഗമാണ് കാൽനടപോലും അസാധ്യമായി മാറിയിരിക്കുന്നത്.

വർഷാവർഷം അറ്റകുറ്റപ്പണി നടത്താൻ പണം ചെലവഴിക്കുന്നുണ്ടെങ്കിലും യാത്രക്കാർക്ക് എന്നും ദുരിതമെന്നാണ് നാട്ടുകാരുടെ പരാതി. ആറളം മുതൽ ചെടിക്കുളം തൊത്തുമ്മൽ വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കിയത് പോലെ തൊത്തുമ്മൽ മുതൽ അത്തിക്കൽ വരെയുള്ള ഭാഗവും നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog