മട്ടന്നൂർ ജുമാ:മസ്ജിദ് ഫണ്ട് തട്ടിപ്പ് : എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് അപലപനീയം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 3 September 2022

മട്ടന്നൂർ ജുമാ:മസ്ജിദ് ഫണ്ട് തട്ടിപ്പ് : എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് അപലപനീയം

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് എസ്ഡിപിഐ യെ വലിച്ചിഴക്കാനുള്ള  നീക്കം ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് എസ്ഡി പിഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീർവേലി പറഞ്ഞു .പള്ളി നിർമ്മാണത്തിൽ എന്തെങ്കിലും അപാകതയും അഴിമതിയും നടന്നിട്ടുണ്ടെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള അവകാശവും ബാധ്യതയും ആ മഹല്ലിലെ ജനറൽ ബോഡി മെമ്പർ എന്ന നിലയിൽ ഏതൊരാൾക്കുമുണ്ട് .അങ്ങനെ ചോദ്യം ചെയ്യപ്പെടുന്നയാളുടെ രാഷ്ട്രീയം ചികഞ്ഞു നോക്കുന്നത് അല്പത്തരവും ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടുമാണ് .പള്ളി നിർമ്മാണവും ഷോപ്പിംഗ് കോംപ്ലക്സ് ലേലവുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട് .ഇത് പരിഹരിക്കാനാവശ്യമായ നടപടികളാണ് മഹല്ല് നേതൃത്വം സ്വീകരിക്കേണ്ടത് .അല്ലാതെ സംഭവത്തിൽ ഒരു കക്ഷിയുമാല്ലാത്ത എസ്ഡിപിഐ യെ കോർത്തിണക്കിക്കൊണ്ട് സംഭവത്തിന് രാഷ്ട്രീയ നിറം നൽകുന്നത് പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള അടവായെ ജനങ്ങൾ കരുതൂ എന്നും വിവാദങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്നും മണ്ഡലം പ്രസിഡന്റ് അറിയിച്ചു..!!

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog