പോലീസിന്റെ പരാതി പരിഹാര അദാലത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എസ് സി ,എസ് ടി കോളനികളിലുള്ളവര്‍ക്കായി പോലീസിന്റെ പരാതി പരിഹാര  അദാലത്ത് നടത്തി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ  കുന്നോത്ത് കേളന്‍ പീടിക കോളനിയിലാണ്  അദാലത്ത് നടന്നത്. പായം ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഹമീദ്, പായം പഞ്ചായത്ത് അംഗം ഷൈജന്‍ ജേക്കബ്, ഇരിട്ടി സി ഐ കെ. ജെ. ബിനോയി, പ്രിന്‍സിപ്പള്‍ എസ് ഐ എം. പി. ഷാജി, ഷിനിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha