പേരാവൂർ:തൊണ്ടിയിൽ കുട്ടിച്ചാത്തൻകണ്ടിയിൽ ട്രാൻസ് ദമ്പതികളെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ട്രാൻസ് വുമൺ ശിഖ(29),ട്രാൻസ്‌മെൻ കോക്കാട്ട് ബെനിഷ്യോ(45) എന്നിവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം.ബൻഷിയോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ദമ്പതികളുടെ പരാതിയിൽ ബെനീഷ്യോയുടെ സഹോദരൻ കോക്കാട്ട് സന്തോഷ്,സന്തോഷിന്റെ സുഹൃത്തുക്കളായ രതീശൻ,കോക്കാട്ട് തോമസ്,സോമേഷ്,ജോഫി ആന്റണി എന്നിവർക്കെതിരെ ഐ.പി.സി 341,323,324,451,427,506,34 എന്നീ വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തു
കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു ഇവരുടെ വിവാഹം.എറണാകുളത്ത് വാടകക്ക് താമസിച്ചിരുന്ന ദമ്പതികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ബെനീഷ്യോക്ക് കൂടി അവകാശമുള്ള തൊണ്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറിയത്.ബെനീഷ്യോയുടെ അമ്മക്കും സഹോദരനും ദമ്പതികൾ വീട്ടിൽ കൂടെ താമസിക്കുന്നതിൽ താത്പര്യമില്ലെന്ന് ബെനീഷ്യോ പറയുന്നു.ഇതേത്തുടർന്ന് നിരവധി തവണ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രിയിൽ കത്തിയുമായി വന്ന ബെനീഷ്യോയുടെ സഹോദരനും സുഹൃത്തുക്കളും ഇരുവരെയും മർദ്ദിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.ശിഖ ഫോണിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു