ഇരിട്ടി ഷോപ്പിംഗ് ഫെസ്റ്റ് കൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 30 August 2022

ഇരിട്ടി ഷോപ്പിംഗ് ഫെസ്റ്റ് കൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന  ഷോപ്പിംഗ് ഫെസ്റ്റിന്റെ ഉപഭോക്താക്കള്‍ക്കുള്ള കസ്റ്റമര്‍ കൂപ്പണ്‍ വിതരണോദ്ഘാടനം ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍ നിർവഹിച്ചു. സെഞ്ച്വറി ഫാഷന്‍ സിറ്റി മാനേജിംഗ് പാട്ണര്‍ ഷുക്കൂര്‍ ഹാജിക്ക് കൂപ്പൺ കൈമാറിയായിരുന്നു ഉദ്ഘാടനം. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍, സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രഷറര്‍ നാസര്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടിയിലെ വ്യാപാരികളും ചടങ്ങില്‍ സംബന്ധിച്ചു. സെപ്തംബര്‍ 1മുതല്‍ 16 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റ്. എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പിലെ വിജയികൾക്ക് 5000 രൂപയുടെ പർച്ചെയ്‌സ് കൂപ്പണും ലഭിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog